Friday, January 18, 2019

ദൈവത്തിൻറെ തിരഞ്ഞെടുപ്പ് , ദൈവഹിതം

ദൈവം നമ്മൾക്ക് ഒരു മിഷൻ തരും. ആ മിഷൻ നമുക്ക് അപ്രാപ്യമാണ്.അത് ദൈവകൃപയിൽ അല്ലാതെ നമ്മൾക്ക് പൂർത്തീകരിക്കാൻ സാധിക്കുകയില്ല.അത് നാം നഷ്ട ധൈര്യരാകാനോ പിന്തിരിയാനോ അല്ല മറിച്ച് ദൈവത്തെ പൂർണമായി ആശ്രയിക്കാനാണ്. എളിമയിൽ ദൈവഹിതം നിറവേറ്റാൻ ആണ്.
അത് മനസ്സിലാക്കാതെ എനിക്ക് കഴിയുകയില്ല എന്ന് പറഞ്ഞ് ഞാൻ പിൻതിരിയുമ്പോൾ,നാം ഈ ലോകമാകുന്ന കാറ്റിലും കോളിലും പെട്ട് മുങ്ങി പോകുന്നു.

എന്നാൽ ദൈവത്തിൽ ദൃഷ്ടി ഉറപ്പിച്ച നാം മുന്നേറുമ്പോൾ അവൻറെ കരങ്ങൾ പിടിച്ചുകൊണ്ട് നാമത് മറികടക്കുന്നു.

ഇതാണ് നമ്മുടെ വിശ്വാസം കരങ്ങൾ നീട്ടി കരകയറ്റുന്ന ദൈവം.ഈ വിശ്വാസത്തിൽ നാം ഉറച്ചുനിൽക്കണം ഈ വിശ്വാസം നാം  ഏറ്റു പറയണം.

അവനെ കേൾക്കുക . ഒരു കാര്യം ദൈവം നമുക്ക് വെളിപ്പെടുത്തിയാൽ അത് ചെയ്യുവാനുള്ള ഉന്നതത്തിൽ നിന്നുള്ള ശക്തിയും അവൻ നമുക്ക് തരുന്നു. അതുകൊണ്ട് നമുക്ക് അവനായി കീഴടങ്ങാൻ നമ്മെതന്നെ അവനായി സമർപ്പിക്കാം.

ഇതെല്ലാം നാം ചെയ്യുമ്പോഴും നാം ഒരു കാര്യം മനസ്സിലാക്കണം പൂർണ്ണമായ നിയമപ്രകാരം നമുക്ക് ഒരു കാര്യവും പൂർത്തിയാക്കുവാൻ സാധിക്കുകയില്ല.ത്എന്നാൽ നിയമത്തെ പൂർത്തീകരിക്കുന്ന ദൈവസ്നേഹത്താൽ നാം നിറയുമ്പോഴാണ്. സ്നേഹത്താൽ എല്ലാം പരിപൂർണതയിൽ എത്തിക്കുവാൻ ദൈവം നമ്മെ സഹായിക്കുന്നത്. അതിനാൽ പരിശുദ്ധാത്മാവിനാൽ നമ്മിലേക്ക് നിക്ഷേപിച്ചിരിക്കുന്ന ദൈവസ്നേഹത്താൽ നമുക്ക് നിറയെപ്പെടാം, ആ ദൈവസ്നേഹമാണ് യേശു.

ഇതാ യേശു പറയുന്നു ,ഞാൻ എൻറെ കുരിശുമെടുത്ത് സ്വയം തകർക്കപ്പെട്ട , ലോകത്തിലെ മല കയറുമ്പോൾ , ഞാനാ കുരിശിൽ എന്നെത്തന്നെ  സമർപ്പിക്കുമ്പോൾ  അനേകം ആത്മാക്കൾ ദൈവത്തിങ്കലേക്ക് ചേരുന്നു.